Hot Posts

6/recent/ticker-posts

മകനെ കാണാൻ ഷാരൂഖ് ഖാൻ മുംബൈയിലെ ജയിലിലെത്തി




 മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ് ജലിയിലെത്തി ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. 



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ജയിൽ സന്ദർശന നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ലഘൂകരിച്ച ദിവസത്തിലാണ് ഷാറുഖിന്റെ ജയിൽ സന്ദർശനം. നേരത്തേ, ജയിലിൽ തടവുകാരെ കാണാൻ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍, രണ്ട് പേർക്ക് ജയിലിൽ കഴിയുന്നയാളെ സന്ദർശിക്കാം. ഇന്നലെ പ്രത്യേക കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആര്യൻ ഖാൻ സുഹൃത്തുമായി ചേർന്നു ലഹരി ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നെന്ന മൊഴിയും ലഹരി ഇടപാടുകാരുമായി ഇടപാടുകാരുമായി നടത്തിയതെന്നു കരുതുന്ന വാട്സാപ് ചാറ്റുകളും കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളിയത്.








Reactions